യേശുവേ എന് ദൈവമേ CSIKerla57
1. യേശുവേ എന് ദൈവമേ
എന് ആശ്രയം നീ മാത്രമേ
ഈ ലോകസാഗരേ സങ്കേതമായ്
നീ മാത്രമാണെനിക്കാശ്രയം (2)
ആരാധിച്ചീടുന്നേ ആരാധ്യനായവനേ (2)
2. കഷ്ടങ്ങളും നഷ്ടങ്ങളും
രോഗങ്ങളും പ്രയാസങ്ങളും (2)
ഏതു വന്നീടിലും
നീ മാത്രമാണെനിക്കാശ്രയം (2) (ആരാധി..)
3. പ്രശംസയും പുകഴ്ചയും
ലോകസൗഭാഗ്യങ്ങളും (2)
എല്ലാം ലഭിച്ചീടിലും
നീ മാത്രമാണെനിക്കാശ്രയം (2) (ആരാധി..)
4. വരുന്നിതാ നിന് സവിധേ
തരുന്നിതാ എന്നെ മുറ്റും (2)
ആശീര്വദിച്ചീടുക
നീ മാത്രമാണെനിക്കാശ്രയം (2) (ആരാധി..)