• waytochurch.com logo
Song # 13096

ന്യായം വെള്ളം പോലെ


ന്യായം വെള്ളം പോലെ
നീതി വറ്റാത്ത തോടുപോലെ
ഒഴുകട്ടെ ഒഴുകട്ടെ
ഒഴുകി പരന്നിടട്ടെ

1. ഏടുകളില്‍ വാഴും നീതി
ഏഴകള്‍ക്കും ലഭിക്കേണം
കാടുകള്‍ മലകളില്‍ വാഴും ജനം
കാണേണം പുതുപുലരി (ന്യായം..)

2. ചേരിയിലും നീതി ചെന്ന്
ചേര്‍ന്നിടേണം സമൃദ്ധമായ്
പാരിടമാകെ നീതിയുടെ
പാലൊളി പരന്നിടട്ടെ (ന്യായം..)

3. പുറപ്പെടുവിന്‍ സോദരരെ
പുതിയൊരു ലോകം പണിയാനായ്
ഉറങ്ങും പീഡിത ജനതതിയെ
ഉണര്‍ത്തിടാം, പ്രവര്‍ത്തിക്കാം (ന്യായം..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com