ആര്പ്പിന് നാദമുയരുന്നിതാ CSIKerla53
1. ആര്പ്പിന് നാദമുയരുന്നിതാ
ഹല്ലേലൂയാ ഹല്ലേലൂയാ
മഹത്വത്തിന് രാജന് എഴുന്നള്ളുന്നു
കൊയ്ത്തിന്റെ അധിപനവന്
പോയിടാം വന്‍ കൊയ്ത്തിനായ്
വിളഞ്ഞ വയലുകളില്‍
നേടീടാം ഈ ലോകത്തെക്കാള്‍
വിലയേറും ആത്മാവിനെ
2. ദിനവും നിത്യ നരകത്തിലേ-
യ്ക്കൊഴുകുന്നായിരങ്ങള്
മനുവേല്‍ തന് മഹാസ്നേഹം
അറിയാതെ നശിച്ചിടുന്നു (പോയീടാം..)
3. ഇരുളേറുന്നു പാരിടത്തില്‍
ഇല്ലിനി നാളധികം
ഇത്തിരി വെട്ടം പകര്ന്നീടാന്
എന്നെ അയയ്ക്കേണമേ (പോയീടാം..)
4. ആരെ ഞാനിനി അയയ്ക്കേണ്ടു?
ആരിനി പോയീടും?
അരുമനാഥാ നിന് ഇന്‍പസ്വരം
മുഴങ്ങുന്നെന്‍ കാതുകളില്‍ (പോയീടാം..)