• waytochurch.com logo
Song # 13097

ആര്പ്പിന് നാദമുയരുന്നിതാ CSIKerla53


1. ആര്‍പ്പിന്‍ നാദമുയരുന്നിതാ
ഹല്ലേലൂയാ ഹല്ലേലൂയാ
മഹത്വത്തിന്‍ രാജന്‍ എഴുന്നള്ളുന്നു
കൊയ്ത്തിന്‍റെ അധിപനവന്‍

പോയിടാം വന്‍ കൊയ്ത്തിനായ്
വിളഞ്ഞ വയലുകളില്‍
നേടീടാം ഈ ലോകത്തെക്കാള്‍
വിലയേറും ആത്മാവിനെ

2. ദിനവും നിത്യ നരകത്തിലേ-
യ്ക്കൊഴുകുന്നായിരങ്ങള്‍
മനുവേല്‍ തന്‍ മഹാസ്നേഹം
അറിയാതെ നശിച്ചിടുന്നു (പോയീടാം..)

3. ഇരുളേറുന്നു പാരിടത്തില്‍
ഇല്ലിനി നാളധികം
ഇത്തിരി വെട്ടം പകര്‍ന്നീടാന്‍
എന്നെ അയയ്ക്കേണമേ (പോയീടാം..)

4. ആരെ ഞാനിനി അയയ്ക്കേണ്ടു?
ആരിനി പോയീടും?
അരുമനാഥാ നിന്‍ ഇന്‍പസ്വരം
മുഴങ്ങുന്നെന്‍ കാതുകളില്‍ (പോയീടാം..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com