സീയോന് സൈന്യമേ ഉണര്‍ന്നീടുവിന്‍ CSIKerla537
1. സീയോന് സൈന്യമേ ഉണര്‍ന്നീടുവിന്‍
പൊരുതി നീ ജയമെടുത്തു വിരുതു പ്രാപിക്ക
കേള്‍ക്കാറായ് തന് കാഹള ധ്വനി
നാം പോകാറായ്, ഈ പാര്‍ത്തലം വിട്ടു
തേജസ്സറും പുരേ
2. സര്‍വ്വായുധങ്ങള്‍ ധരിച്ചിടുക
ദുഷ്ടനോടെതിര്‍ത്തു നിന്നു വിജയം നേടുവാന്‍ - (കേള്..)
3. ക്രിസ്തേശുവിന്നായ് കഷ്ടം സഹിച്ചോര്‍
നിത്യനിത്യയുഗങ്ങള് വാഴും സ്വര്‍ഗ്ഗസീയോനില്‍ - (കേള്..)
4. പ്രത്യാശയെന്നില്‍ വര്‍ദ്ധിച്ചീടുന്നേ
അങ്ങുചെന്നു കാണുവാനെന്‍ പ്രിയന് പൊന്മുഖം - (കേള്..)
5. ആനന്ദമേ നിത്യാനന്ദമേ
കാന്തനോടു വാഴുംകാലം എത്ര ആനന്ദം - (കേള്..)