• waytochurch.com logo
Song # 13103

യേശു മണവാളന് നമ്മെ ചേര്ക്കുവാന് csikerla


യേശു മണവാളന്‍ നമ്മെ ചേര്‍ക്കുവാന്‍
മദ്ധ്യവാനില്‍ വെളിപ്പെടുവാന്‍
കാലം ആസന്നമായ്‌ പ്രിയരെ
ഒരുങ്ങാം വിശുദ്ധിയോടെ

ചേരും നാം വേഗത്തില്‍ ഇമ്പ വീടതില്‍
കാണും നാം അന്നാളില്‍ പ്രിയന്‍ പൊന്മുഖം

ഝടുഝടെ ഉയിര്‍ക്കും വിശുദ്ധരെല്ലാം
കാഹളനാദം കേള്‍ക്കുമ്പോള്‍
പാരില്‍ പാര്‍ത്തിടും നാമന്നാളില്‍
രൂപാന്തരം പ്രാപിക്കും (ചേരും..)

രോഗദുഃഖങ്ങളും മരണമതും
തെല്ലും നീ ഭയപ്പെടാതെ
ദേഹം മണ്ണോടു ചേര്‍ന്നെന്നാലും
രൂപാന്തരം പ്രാപിക്കും (ചേരും..)

യുദ്ധങ്ങളും ക്ഷാമവും ഭൂകമ്പങ്ങളും
അടിക്കടി ഉയര്‍ന്നിടുമ്പോള്‍
കാന്തന്‍ യേശു വരാന്‍ കാലമായ്‌
രൂപാന്തരം പ്രാപിക്കും (ചേരും..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com