ക്ഷമിക്കുവാനുള്ള ഹൃദയം CSIKerla548
ക്ഷമിക്കുവാനുള്ള ഹൃദയം
ദൈവത്തിന്‍ വരദാനം
പൊറുക്കുവാനുള്ള മനമോ
പരിശുദ്ധാവിയിന്‍ കൃപയല്ലോ (2) (ക്ഷമിക്കുവാനുള്ള..)
1
ഉലകമൊന്നായ് എതിര്‍ത്തെന്നാലും
ഉയിര്‍ പോകുമെന്നാലും (2)
ഏഴല്ലെഴുപതു വട്ടം ക്ഷമിക്കുവാന്‍
വിളിക്കപ്പെട്ടവര്‍ നാം (2)
ക്രിസ്തുവിന്‍ സഹയാത്രികര്‍ (2) (ക്ഷമിക്കുവാനുള്ള..)
2
ജീവിതം പ്രകാശമാക്കാന്‍
സൌമ്യരായ് മരുവീടണം (2)
ദൈവരാജ്യം പണിഞ്ഞീടാന്‍ എന്നുമെന്നും
ക്ഷമയുള്ളോരായ് വാഴണം (2)
ക്രിസ്തന്‍ സാക്ഷിയാകണം (2) (ക്ഷമിക്കുവാനുള്ള..)