പ്രാർത്ഥന കേൾക്കുന്ന ദൈവമേ
prarthana kelkunna deyvame
പ്രാർത്ഥന കേൾക്കുന്ന ദൈവമേ
കേൾക്കണേ ദാസരിൻ വാക്കുകൾ
ആശ്രയമായ് നീ മാത്രമേ
സാധുക്കളിൻ പ്രത്യാശയെ ...... (2)
സ്തോത്രമോടാവശ്യങ്ങൾ ഇപ്പോൾ
അടിയങ്ങളൊത്തീടുന്നേശുവേ .....(2)
എത്രയും താഴ്മയോടെഏകമായ്
നിന്തിരു സന്നിധൗ മോദമായ് ..... (2)
പ്രാർത്ഥന കേൾക്കുന്ന ദൈവമേ
കേൾക്കണേ ദാസരിൻ വാക്കുകൾ
ആശ്രയമായ് നീ മാത്രമേ
സാധുക്കളിൻ പ്രത്യാശയെ ...... (2)
ഒന്നിലുമേ മനം തളരാതെ
കർത്താവെ നിന്നിൽ ഞാൻ ആശ്രയിപ്പാൻ .... (2)
നിൻ കൃപ ഏഴകൾകേക്കുക
വൻ കൃപാ സാഗരമേശുവെ ..... (2)
പ്രാർത്ഥന കേൾക്കുന്ന ദൈവമേ
കേൾക്കണേ ദാസരിൻ വാക്കുകൾ
ആശ്രയമായ് നീ മാത്രമേ
സാധുക്കളിൻ പ്രത്യാശയെ ...... (2)