Rakshippan Kazhiyathavannam രക്ഷിപ്പാൻ കഴിയാത്തവണ്ണം
രക്ഷിപ്പാൻ കഴിയാത്തവണ്ണം രക്ഷകാ നിൻറെ കൈ കുറുകിട്ടില്ലകേൾക്കുവാൻ കഴിയാത്തവണ്ണം കേൾവിയും നിനക്കോട്ടും കുറഞ്ഞിട്ടില്ല ..... (2)യെഹോവാ ഭക്തന്മാർ തമ്മിൽ പറയും യെഹോവാ ശ്രദ്ധയോടത്തു ശ്രവിക്കും ..... (2)അരുതാത്തൊരു വാക്കുരിയാടാതെൻ അധരം നീ കരുതണമേ ...... (2)രക്ഷിപ്പാൻ കഴിയാത്തവണ്ണം ............കേൾവിയും നിനക്കോട്ടും കുറഞ്ഞിട്ടില്ലനിൻറെ പേർ വിളിച്ചു വേർതിരിക്കപ്പെട്ടൊർ നിത്യനാമത്തിലനുതപിച്ചൊരുമിക്കുമ്പോൾ .... (2)സ്വർഗ്ഗവാതിൽ തുറന്നിടുമനുഗ്രഹങ്ങൾ തരുമരുളിയപോൽ കൃപകൾ ......(2)യെഹോവാ ഭക്തന്മാർ തമ്മിൽ പറയും യെഹോവാ ശ്രദ്ധയോടത്തു ശ്രവിക്കും ...... (2)അരുതാത്തൊരു വാക്കുരിയാടാതെൻ അധരം നീ കരുതണമേ ....... (2)രക്ഷിപ്പാൻ കഴിയാത്തവണ്ണം ............കേൾവിയും നിനക്കോട്ടും കുറഞ്ഞിട്ടില്ലമഴ വീഴാതെആകാശം അടച്ചിടുവാൻ തീ മഴവീണ് യാഗപീഠം ദേഹിച്ചിടുവാൻ .....(2)ഏലീയാവിൻ ബലമിന്നു പകരണമേ ബലഹീനരിൽ ഉടയവനേ .....(2)യെഹോവാ ഭക്തന്മാർ തമ്മിൽ പറയും യെഹോവാ ശ്രദ്ധയോടത്തു ശ്രവിക്കും ...... (2)അരുതാത്തൊരു വാക്കുരിയാടാതെൻ അധരം നീ കരുതണമേ ....... (2)