• waytochurch.com logo
Song # 13253

യേശു എൻ അടിസ്ഥാനം ആശാ അവനില്ലത്രേ

Yeshu en adisthanam aasa avanilathre


യേശു എൻ അടിസ്ഥാനം ആശാ അവനില്ലത്രേ
ആശ്വാസത്തിൻ പൂർണത യേശുവിൽ കണ്ടേ ഞാനും

എത്ര മധുരമവൻ നാമമെനിക്കു പാർത്താൽ
ഓർത്തു വരുംതോറുമെൻ ആർത്തി മാഞ്ഞു പോകുന്നു ..... യേശു

ദുഃഖം ദാരിദ്ര്യമെന്നിവയ്ക്കുണ്ടോ ശക്തിയെന്മേൽ ?
കൈക്കു പിടിച്ചു നടത്തി കൊണ്ടുപോകുന്നവൻ ..... യേശു

രോഗമെന്നെ പിടിച്ചെൻ ദേഹം ക്ഷെയിച്ചാലുമേ
വേഗം വരുമെൻ നാഥൻ ദേഹം പുതുതക്കിടാൻ ..... യേശു

പാപത്താലെന്നിൽ വന്ന ശാപക്കറകൾ മാറ്റി
ശോഭിത നീതി വസ്ത്രം ആഭരണമയനല്കും ..... യേശു

വമ്പിച്ച ലോകതിരക്കമ്പം തീരുവോളവും
മുമ്പും പിമ്പുമായവൻ അൻ പോടെന്നെ നടത്തും .... യേശു

ലോകമെനിക്കു വൈരി ലോകമെന്നെ ത്യജിച്ചാൽ
ശോക മെന്തനിക്കതിൽ ഏതും ഭയപ്പെടാ ഞാൻ ..... യേശു

വെക്കം തൻമണവാട്ടി ആക്കിടും എന്നെ എന്ന
വാക്കുണ്ടെനിക്കു തന്റെ നീക്കമില്ലതിനൊട്ടും ..... യേശു


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com