യേശു എൻ അടിസ്ഥാനം ആശാ അവനില്ലത്രേ
Yeshu en adisthanam aasa avanilathre
യേശു എൻ അടിസ്ഥാനം ആശാ അവനില്ലത്രേആശ്വാസത്തിൻ പൂർണത യേശുവിൽ കണ്ടേ ഞാനും എത്ര മധുരമവൻ നാമമെനിക്കു പാർത്താൽഓർത്തു വരുംതോറുമെൻ ആർത്തി മാഞ്ഞു പോകുന്നു ..... യേശുദുഃഖം ദാരിദ്ര്യമെന്നിവയ്ക്കുണ്ടോ ശക്തിയെന്മേൽ ?കൈക്കു പിടിച്ചു നടത്തി കൊണ്ടുപോകുന്നവൻ ..... യേശുരോഗമെന്നെ പിടിച്ചെൻ ദേഹം ക്ഷെയിച്ചാലുമേവേഗം വരുമെൻ നാഥൻ ദേഹം പുതുതക്കിടാൻ ..... യേശുപാപത്താലെന്നിൽ വന്ന ശാപക്കറകൾ മാറ്റി ശോഭിത നീതി വസ്ത്രം ആഭരണമയനല്കും ..... യേശുവമ്പിച്ച ലോകതിരക്കമ്പം തീരുവോളവും മുമ്പും പിമ്പുമായവൻ അൻ പോടെന്നെ നടത്തും .... യേശുലോകമെനിക്കു വൈരി ലോകമെന്നെ ത്യജിച്ചാൽ ശോക മെന്തനിക്കതിൽ ഏതും ഭയപ്പെടാ ഞാൻ ..... യേശുവെക്കം തൻമണവാട്ടി ആക്കിടും എന്നെ എന്ന വാക്കുണ്ടെനിക്കു തന്റെ നീക്കമില്ലതിനൊട്ടും ..... യേശു