he he priya snehita seadara ഹേ ഹേ പ്രിയ സ്നേഹിത സോദരാ
ഹേ, ഹേ, പ്രിയ സ്നേഹിത സോദരാ,
സാദരം ശ്രുണുമേ വചനം
1
പാരില്‍ പാപമില്ലാതെ പൂരുഷരില്ലായ്കയാല്‍
നേരായ് മരണം നമ്മില്‍ ഘോരമായ് വരികയായ്
പാരം പെരുകും കൃപാധാരം നിരിയെ സുത
സാര മേധത്താല്‍ പരി പൂരണം ചെയ്തു നാഥന്‍
2
വേദ സ്വരൂപന്‍ മഹാ വേദന പരനായി
മോദമതു മധുര സ്വാദേന മൃതനായി
പാതകം തീര്‍ത്തു നമ്മെ നീതികരിപ്പാ നുയിര്‍ -
ത്താദി ഗുരുവാം ക്രിസ്തു നാഥനെ ഭജിക്കെടോ
3
പാവനമായ തന്‍റെ ഭവ്യ ശോണിതം തന്നില്‍
പാപികളായ നമ്മെ പാലനം ചെയ്വതിനായ്
പാവനാത്മാവില്‍ നിന്നു ബോധമുദിപ്പിക്കുന്ന
ഭാഗധേയമാം ഭക്ത പാലനെ ഭജിക്ക നാം