semyanaya yesuve sadhupaital nil kkunne സൌമ്യനായ യേശുവേസാധുപൈതല് നില്ക്കുന്നേനിന് സമീപേ വന്നീടാന്സമ്മതം തരേണമേ
1
സൌമ്യനായ യേശുവേ,-സാധുപൈതല്‍ നില്ക്കുന്നേ;
നിന് സമീപേ വന്നീടാന്‍-സമ്മതം തരേണമേ.
2
ദൈവത്തിന് കുഞ്ഞാടേ, നീ-എന്‍ ദൃഷ്ടാന്തം ആകണം;
നിന്നിലുള്ള സൌമ്യത-എന്നിലും ഉണ്ടാകണം.
3
ശാന്തമായ നിന് മനം-എന്നിലും സൃഷ്ടിക്കുകേ;
സ്നേഹമുള്ള നിന് മനം-എന്നിലും ഉണ്ടാക്കുകേ.
4
പ്രിയമുള്ള യേശുവേ-എന്‍ ഉള്ളത്തില്‍ പാര്ക്കുകേ;
നിന് സ്വഭാവം നല്കുകേ,-നിന്നെപ്പോലെ ആക്കുകേ.