• waytochurch.com logo
Song # 20093

sehiyean malikayil appeastealaganannalil agninalamay nirannavane സെഹിയോന് മാളികയില് അപ്പോസ്തോലഗണങ്ങളില്


സെഹിയോന്‍ മാളികയില്‍ അപ്പോസ്തോലഗണങ്ങളില്‍
അഗ്നിനാളമായ് നിറഞ്ഞവനേ നിത്യജീവനായണഞ്ഞവനേ
പറന്നിറങ്ങി വരണേ


ഇന്നീ കൂട്ടായ്മയില്‍ വരമാരി ചൊരിയണമേ
ഇന്നീ ഹൃദയങ്ങളില്‍ നിറഞ്ഞു കവിയണമേ (സെഹിയോന്‍..)
1

അന്തിമകാലങ്ങളില്‍ എല്ലാ ജനതയിലും
ശക്തി പകര്‍ന്നീടുവാന്‍ അഭിഷേകമേകീടുവാന്‍ (2)
ആഗതനായിടുമാത്മാവേ പാവനനായിടുമാത്മാവേ
നിറയൂ നിറയൂ നിറയൂ (ഇന്നീ കൂട്ടായ്മയില്‍..)
2
സത്യത്തിന്‍ സാക്ഷികളായ് നേര്‍വഴി തേടിടുവാന്‍
വിശ്വാസമേകീടുവാന്‍ പ്രത്യാശ നല്‍കീടുവാന്‍ (2)
ആഗതനായിടുമാത്മാവേ പാവനനായിടുമാത്മാവേ
നിറയൂ നിറയൂ നിറയൂ (സെഹിയോന്‍‍..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com