• waytochurch.com logo
Song # 20094

siyeane ni unar nnelunnel kkuka സീയോനേ നീ ഉണര്ന്നെഴുന്നേല്ക്കുക



സീയോനേ നീ ഉണര്‍ന്നെഴുന്നേല്‍ക്കുക
ശാലേം രാജനിതാ വരുവാറായ്‌ (2)
ശീലഗുണമുള്ള സ്നേഹസ്വരൂപന്‍
ആകാശമേഘത്തില്‍ എഴുന്നള്ളി വരുമേ (2) (സീയോനേ..)
1

പകലുള്ള കാലങ്ങള്‍ അണഞ്ഞണഞ്ഞു പോയ്‌
കൂരിരുള്‍ നാളുകള്‍ അടുത്തടുത്തേ (2)
ഝഡുതിയായ്‌ ജീവിതം പുതുക്കി നിന്നീടുകില്‍
ഉടലോടെ പ്രിയനെ എതിരേല്‍ക്കാന്‍ പോകാം (2) (സീയോനേ..)
2
കഷ്ടതയില്ലാത്ത നാളു വന്നടുത്തേ
തുഷ്ടിയായ്‌ ജീവിതം ചെയ്തിടാമേ (2)
ദുഷ്ടലോകത്തെ വെറുത്തു വിട്ടീടുകില്‍
ഇഷ്ടമോടേശുവിന്‍ കൂടെ വസിക്കാം (2) (സീയോനേ..)
3
അന്ധതയില്ലാത്ത നാളു വന്നടുത്തേ
സാന്ത്വന ജീവിതം ചെയ്തിടാമേ (2)
അന്ധകാരപ്രഭു വെളിപ്പെടും മുന്‍പേ
സന്തോഷമാര്‍ഗ്ഗത്തില്‍ ഗമിച്ചിടുമേ നാം (2) (സീയോനേ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com