• waytochurch.com logo
Song # 20106

sar vvesvara nin samipya lahariyil സര്വ്വേശ്വരാ നിന് സാമീപ്യ ലഹരിയില്



സര്‍വ്വേശ്വരാ നിന്‍ സാമീപ്യ ലഹരിയില്‍
സര്‍വ്വം മറന്നിന്ന്‍ പാടുന്നു ഞാന്‍ (2)
സീമകളില്ലാത്ത സ്നേഹം പകരുമൊരു
സംഗീതമായിരുന്നെങ്കില്‍ ഞാന്‍ (2) (സര്‍വ്വേശ്വരാ..)
1

ഒരിക്കലുമെന്നെ പിരിയില്ലെന്ന്‍
ഒരിക്കല്‍ നീ ഓതിയെന്‍ കാതുകളില്‍ (2)
ഓമന മുഖമെന്‍റെ ഉള്ളത്തിലെന്നും
ഓര്‍മ്മയിന്‍ ഓളങ്ങളായ് (2) (സര്‍വ്വേശ്വരാ..)
2
വൈരൂപ്യങ്ങളില്‍ കൊത്തിയെടുത്തൊരു
പണി തീരാത്ത ശില്‍പം ഞാന്‍ (2)
തിരുക്കരത്താലെന്നെ പനിയേണമേ
തവ സാദൃശ്യം പകരേണമേ (2) (സര്‍വ്വേശ്വരാ..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com