sar vvaleakadhipa namaskaram സര്വ്വലോകാധിപാ നമസ്കാരംസകലസൃഷ്ടികര്ത്താ നമസ്കാരംധര കടല് ജീവന് വാനവും സ
1
സര്‍വ്വലോകാധിപാ നമസ്കാരം!
സകലസൃഷ്ടികര്‍ത്താ നമസ്കാരം!
ധര, കടല്‍, ജീവന്, വാനവും സൃഷ്ടിച്ച
ദയാപര പിതാവേ നമസ്കാരം!
2
തിരു അവതാരം നമസ്കാരം!
ജഗതി രക്ഷിതാവേ നമസ്കാരം!
ധര തന്നില്‍ മനുഷ്യര്‍ ജീവനെ വരിപ്പാന്‍
തരു തന്നില്‍ മരിച്ചോന്‍ നമസ്കാരം!
3
ത്രിത്തോഴിലുള്ളോന്‍ നമസ്കാരം!
ത്രിയേകനാഥാ നമസ്കാരം!
കര്‍ത്താധികര്‍ത്താ, കാരുണ്യക്കടലേ,
പ്രപഞ്ചത്തിന്‍ പിതാവേ നമസ്കാരം!