• waytochurch.com logo
Song # 20117

snehanatha yesuve ninne svagatam cey vu nanita സ്നേഹനാഥാ യേശുവേ നിന്നെ സ്വാഗതം ചെയ്വൂ ഞാനിതാ


സ്നേഹനാഥാ യേശുവേ നിന്നെ സ്വാഗതം ചെയ്‌വൂ ഞാനിതാ (2)
ഹൃദയത്തിന്‍ കോവിലില്‍ പ്രഭ തൂകും ദീപമായ്
നീ വരുമ്പോള്‍ ജീവിതം ധന്യമായ് (സ്നേഹനാഥാ..)
1

ശൂന്യത ബോധവുമതിന്‍റെ ശോകമാം ഭാവവുമണിഞ്ഞു (2)
തളര്‍ന്നിടുമ്പോള്‍ തകര്‍ന്നിടുമ്പോള്‍ ഭീതിയേറിടുമ്പോള്‍
മരുഭൂവില്‍ ജലം തേടും പഥികനാമെന്‍റെ വീഥിയില്‍
നീ വരുമ്പോള്‍ ജീവിതം ധന്യമായ് (സ്നേഹനാഥാ..)
2
പാപമാം കൂരിരുള്‍ നിറഞ്ഞും ക്ലേശമാം ക്രൂശുകള്‍ ചുമന്നും (2)
കുഴഞ്ഞിടുമ്പോള്‍ വീണിടുമ്പോള്‍ ആധിയേറിടുമ്പോള്‍
എരിതീയില്‍ കുളിര്‍ തേടും അനാഥനാമെന്‍റെ മനസ്സേ
നീ വരുമ്പോള്‍ ജീവിതം ധന്യമായ് (സ്നേഹനാഥാ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com