sneham sakalatum sahikkunnu സ്നേഹം സകലതും സഹിക്കുന്നു
സ്നേഹം സകലതും സഹിക്കുന്നു
സ്നേഹം സകലതും ക്ഷമിക്കുന്നു
എല്ലാം വിശ്വസിച്ചീടുന്നു..സ്നേഹം
എല്ലാറ്റിനേയും അതിജീവിക്കുന്നു (സ്നേഹം..)
1
സ്നേഹമെന്നും ജീവസാരം
സ്വയം ദാനം അതിന് ഭാവം (2)
ത്യാഗ ഭരിതം സ്നേഹമൂഴിയില്‍
നിത്യമായ നീതിബോധമേകുന്നു (2) (സ്നേഹം..)
2
സ്നേഹമെന്നും ദീര്‍ഘശാന്തം
ദയപൂര്‍ണ്ണം സൌമ്യ സാന്ദ്രം (2)
ഭീതി രഹിതം സ്നേഹ പാതയില്‍
സത്യ സാക്ഷ്യമൊന്നു മാത്രമായുയരുന്നു (2) (സ്നേഹം..)