• waytochurch.com logo
Song # 20123

steatram steatram punyamahesanu steatram സ്തോത്രം സ്തോത്രം പുണ്യമഹേശനു സ്തോത്രംവാനസേന ഇമ്പമായ് പാടവേപാരിന്മേലും


1

സ്തോത്രം! സ്തോത്രം! പുണ്യമഹേശനു സ്തോത്രം!
വാനസേന ഇമ്പമായ്‌ പാടവേ,
പാരിന്മേലും നാമസങ്കീര്‍ത്തനം പാടാന്‍
വന്നീടുവിന്‍ മര്‍ത്യരെല്ലാരുമേ!
സ്നേഹമേയ്പന്‍ കൈകളില്‍ ഏന്തുംപോലെ
യേശുനാഥന്‍ നമ്മെയും താങ്ങുമേ;
സ്തോത്രം! സ്തോത്രം! ദൈവകുമാരനു സ്തോത്രം!
എന്നും കാത്തു പാലനം ചെയ്യുമേ.
2
സ്തോത്രം! സ്തോത്രം! പുണ്യമഹേശനു സ്തോത്രം!
പാപം പോക്കാന്‍ പാരിതില്‍ ജാതനായ്‌
പാടുപെട്ടു പ്രാണന്‍ വെടിഞ്ഞവന്‍ സ്വര്‍ഗ്ഗ-
ലോകവാതില്‍ തുറന്നു നമ്മള്‍ക്കായ്‌!
സ്തോത്രം! സ്തോത്രം മഹത്വവാനു നിത്യം!
വാഴ്ക, വാഴ്ക ജഗത്തിന്‍ രക്ഷകാ!
കൃപാകരാ! നിര്‍മ്മലമാം പരം ജ്യോതി-
സ്സായ ദേവാ! കാരുണ്യനായകാ!
3
സ്തോത്രം! സ്തോത്രം! പുണ്യമഹേശനു സ്തോത്രം!
വിണ്ണും മണ്ണും സ്തുതിച്ചു പാടട്ടെ!
സ്തോത്രം! സ്തോത്രം! രക്ഷകന്‍ മഹത്വമോടെ
എന്നെന്നേക്കും ഭരിച്ചു വാഴട്ടെ!
യേശുരാജന്‍ മഹിമയോടു വന്നു
ഭൂവിലേക രാജനായ്‌ വാഴുമേ,
ലോകം എങ്ങും നീതിയെഴുന്ന ചെങ്കോലാല്‍
തേജസ്സോടെ പാലനം ചെയ്യുമേ.


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com