• waytochurch.com logo
Song # 20126

satyattilum atmavilum aradhana സത്യത്തിലും ആത്മാവിലും ആരാധന



സത്യത്തിലും ആത്മാവിലും ആരാധന
നിത്യ ദൈവം പിതാവിനു ആരാധന (2)

ആരാധന സ്തോത്രം ആരാധന
ആത്മാവാം ദൈവത്തിന്നാരാധന (2)
1
ജീവ നാഥാ എന്നില്‍ കനിയേണമേ
ജീവാമൃതം എന്നില്‍ പകര്‍ന്നീടണേ (2)
സങ്കടങ്ങള്‍ തീര്‍ത്ത പ്രാണ നാഥാ
എന്‍ കടങ്ങള്‍ തീര്‍ത്ത പ്രാണ പ്രിയാ (2) (ആരാധന..)
2
ഇന്നലെക്കാളെനിക്കെന്തു മോദം
കര്‍ത്തനോടോത്തുള്ള വാസമോര്‍ത്താല്‍ (2)
വാനമതെ വന്നു ചേര്‍ക്കുവോളം
ആശയോടെ സ്തോത്രം ആരാധന (2) (ആരാധന..)
3
വേര്‍തിരിക്കപ്പെട്ട കൂട്ടര്‍ നമ്മള്‍
രാജ പുരോഹിത വര്‍ഗ്ഗം നമ്മള്‍ (2)
വിശുദ്ധ വംശമാം സ്വന്ത ജനം
വിശ്വാസത്തിന്‍ സത്യ സാക്ഷികള്‍ നാം (2) (ആരാധന..)


Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com