stutippin stutippin ennum stuticcituvin സ്തുതിപ്പിന് സ്തുതിപ്പിന് എന്നും സ്തുതിച്ചീടുവിന്‍
സ്തുതിപ്പിന് സ്തുതിപ്പിന് എന്നും സ്തുതിച്ചീടുവിന്‍
യേശുരാജാധി രാജാവിനെ
ഈ പാര്‍ത്തലത്തില്‍ സൃഷ്ടി കര്‍ത്തനവന്‍
എന്റെ ഉള്ളത്തില്‍ വന്നതിനാല്‍
ആ ആനന്ദമേ പരമാനന്ദമേ
ഇത് സ്വര്‍ഗ്ഗീയ സന്തോഷമേ
ഈ പാര്‍ത്തലത്തില്‍ സൃഷ്ടികര്ത്തനവന്
എന്റെ ഉള്ളത്തില്‍ വന്നതിനാല്‍
1
അവന് വരും നാളില്‍ എന്റെ കരം പിടിച്ച്
തന്റെ മാര്‍വ്വോടണച്ചീടുമേ
ആ സമൂഹമതില്‍ അന്നു കര്‍ത്തനുമായ്
ആര്‍ത്തു ഘോഷിക്കും സന്തോഷത്താല്‍ (ആ..)
2
എന്‍ പാപങ്ങളെ മുറ്റും കഴുകീടുവാന്‍
തന് ജീവനെ നല്കിയവന്
വീണ്ടും വന്നീടുമെ മേഘ വാഹനത്തില്‍
കോടാകോടിതന്‍ ദൂതരുമായ് (ആ..)
3
കണ്കള് കൊതിച്ചീടുന്നേ ഉള്ളം തുടിച്ചീടുന്നേ
നാഥാ നിന്നുടെ വരവിനായി
പാരില്‍ കഷ്ടതകള്‍ ഏറും ദിനംതോറുമേ
കാന്താ വേഗം നീ വന്നീടണേ (ആ..)