sailavumen re sanketavum ശൈലവുമെന്റെ സങ്കേതവുംകോട്ടയുമെന്റെ പാറയുമേ വീഴാതെ താങ്ങുന്ന താഴാതെ കാക
1
ശൈലവുമെന്‍റെ സങ്കേതവും
കോട്ടയുമെന്‍റെ പാറയുമേ (2)
വീഴാതെ താങ്ങുന്ന, താഴാതെ കാക്കുന്ന
സ്വര്‍ഗ്ഗീയ നാഥനെ സ്തുതിച്ചിടുന്നു (2)
2
കഠിന ശോധന പര്‍വ്വതങ്ങള്‍
ജീവിത സാഗരേ വന്നീടുമ്പോള്‍ (2)
വന്‍തിരമാല പോല്‍ ആഞ്ഞടിച്ചീടുമ്പോള്‍
മാറാത്ത നാഥനെ സ്തുതിച്ചിടുന്നു (2)
3
കാല്‍വരിക്രൂശതില്‍ എന്‍റെ പേര്‍ക്കായ്
കൈകാല്‍കള്‍ ആണിക്കായ് ഏല്‍പിച്ചോനേ (2)
കണ്‍കള്‍ നിറയുന്നു ഉള്ളം തുടിക്കുന്നു
രക്തം ചിന്തി എന്നെ വീണ്ടതിനാല്‍ (2)
4
മനുഷ്യരില്‍ ഞാന്‍ ആശ്രയം വയ്ക്കില്ല
ധനത്തില്‍ എന്‍ മനം ചായുകില്ല (2)
കാഹളശബ്ദം ഞാന്‍ കേട്ടീടാന്‍ കാലമായ്
കഷ്ടമേറ്റ പ്രിയന്‍ വന്നിടാറായ് (2) (ശൈലവും..)