• waytochurch.com logo
Song # 20153

vina puvin vedanayum viriyunna puvin asakalum വീണ പൂവിന് വേദനയും വിരിയുന്ന പൂവിന് ആശകളും


വീണ പൂവിന്‍ വേദനയും വിരിയുന്ന പൂവിന്‍ ആശകളും
അറിയുന്നവന്‍ കരുണാമയന്‍ എന്‍ മാനസം കാണുന്നവന്‍
പരിപാലകന്‍ എന്‍ നാഥന്‍ (വീണ..)
1

പാപഭാരം താങ്ങുമെന്‍ ആത്മാവില്‍ ശാന്തിയേകണേ
നീറുമെന്‍ മനതാരില്‍ നിന്‍ കരുണാര്‍ദ്ര സ്നേഹമേകണേ
കനിവെഴും കരങ്ങളാല്‍ ചാരെ നീ ചേര്‍ത്തെന്നെ
നിന്‍ സ്വന്തമാക്കി മാറ്റണേ (വീണ..)
2

ആദിയില്‍ ശിശുവായി ഞാന്‍ നാഥാ നിന്‍ സ്നേഹബിന്ദുവായ്
നിന്‍ കൃപാവരധാരയില്‍ വളരുന്ന ദൈവപുത്രനായ്‌
നിന്‍ തിരു കരങ്ങളില്‍ അഭയം ഞാന്‍ തേടുവാന്‍
വരദാനമെന്നില്‍ തൂകണേ (വീണ..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com