• waytochurch.com logo
Song # 20157

വിശ്വം ചമച്ച വചനമേ വിശ്വത്തിന് ദീപമാം വചനമേ

visvam camacca vacaname visvattin dipamam vacaname ‍


വിശ്വം ചമച്ച വചനമേ വിശ്വത്തിന്‍ ദീപമാം വചനമേ (2)
ആദിയിലെപ്പോലെ ഭൂമിയില്‍ പുനഃസൃഷ്ടിക്കാന്‍ ചലിക്കു വചനമേ (2)


വചനം തിരുവചനം യേശുവിന്‍റെ വചനം
ശാന്തി നല്‍കും ശക്തി നല്‍കും മുക്തി നല്‍കും വചനം (2) (വിശ്വം..)
1

എന്‍റെ പാതയ്ക്കെന്നും വെളിച്ചമാകും വചനമേ
എന്‍റെ കാലിനെന്നും ദീപമാകും വചനമേ (2)
നിന്നനന്ത ജ്ഞാനത്താല്‍ എന്നെ
നിത്യം നിറച്ചു നീ വഴി നടത്തണേ (2) (വചനം..)
2

എന്‍റെ ജീവിതത്തിലെന്നും ഭാഗ്യമാകും വചനമേ
എന്‍റെ വായില്‍ തേനിന്‍ മധുരമേകും വചനമേ (2)
നിന്‍റെ ദിവ്യ ശബ്ദത്താല്‍ എന്നെ
മോദമായ്‌ നടത്തണേ നിത്യ ജീവനായ്‌ (2) (വചനം..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com