• waytochurch.com logo
Song # 20163

valttitunnu valttitunnu valttitunnu nan വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ഞാന് എന്രക്ഷകനെ നന്ദിയോടെ


1

വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ഞാന്‍ -എന്‍
രക്ഷകനെ നന്ദിയോടെ വാഴ്ത്തിടുന്നു ഞാന്‍
2
മാട്ടിന്‍ തൊഴുത്തില്‍ പിറന്ന മാന്യസുതനേ
ഹീനവേഷമെടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാന്‍
3
വേഷത്തില്‍ മനുഷ്യനായി കാണപ്പെട്ടോനേ
മനുഷജന്മമെടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാന്‍
4
പാതകര്‍ക്കായ്‌ നീതിവഴി ഓതിത്തന്നോനേ
പാരിടത്തില്‍ നിന്നെയോര്‍ത്തു വാഴ്ത്തിടുന്നു ഞാന്‍
5
കുരിശെടുത്തു മലമുകളില്‍ നടന്നുപോയോനേ
തൃപ്പാദം രണ്ടും ചുംബിച്ചപ്പോള്‍ വാഴ്ത്തിടുന്നു ഞാന്‍
6
കുരിശിലേറി മരിച്ചുയിര്‍ത്തു സ്വര്‍ഗ്ഗേ പോയോനേ
നിത്യം ജീവിക്കുന്നവനെ വാഴ്ത്തിടുന്നു ഞാന്‍
7
ദൂതരുമായ്‌ മേഘവാഹനേ വരുന്നോനേ
വേഗം നിന്നെ കാണ്മതിന്നായ്‌ കാത്തിടുന്നു ഞാന്‍
8
നിന്‍ വരവില്‍ മുന്നണിയായ് നിന്നിടണേ ഞാന്‍
വാഴ്ത്തി വാഴ്ത്തി നിന്നിടുന്നേ നിന്‍ വരവിന്നായ്‌


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com