• waytochurch.com logo
Song # 20164

വാഴ്ത്തുന്നു ദൈവമേ നിന് മഹത്വം

ni enre prar t thana kettu ‍



വാഴ്ത്തുന്നു ദൈവമേ നിന്‍ മഹത്വം
വാഴ്ത്തുന്നു രക്ഷകാ നിന്‍റെ നാമം

നീ എന്‍റെ പ്രാര്‍ത്ഥന കേട്ടു
നീ എന്‍റെ മാനസം കണ്ടു
ഹൃദയത്തിന്‍ അള്‍ത്താരയില്‍ വന്നെന്‍
അഴലിന്‍ കൂരിരുള്‍ മാറ്റി (2) (നീ എന്‍റെ..)
1
ചെന്നായ്ക്കളെപ്പോലും പുള്ളിമാനാക്കുന്ന
നിന്‍ സ്നേഹ മുന്തിരിപ്പൂക്കള്‍ (2)
എന്നും ചോരിയേണമീ ഭവനത്തിലും
കണ്ണീരിന്‍ യോര്‍ദ്ദാന്‍ കരയില്‍ (നീ എന്‍റെ..)
2
പനിനീരില്‍ വിരിയുന്ന പറുദീസ നല്‍കി
പാരില്‍ മനുഷ്യനായ്‌ ദൈവം (2)
അതിനുള്ളില്‍ പാപത്തിന്‍ പാമ്പിനെ പോറ്റുന്നു
അറിയാതെ മര്‍ത്ത്യന്‍റെ കൈകള്‍ (നീ എന്‍റെ..)



                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com