vanameghe visud dhare cer ttituvanay വാനമേഘെ വിശുദ്ധരെ ചേര്‍ത്തിടുവാനായ്
വാനമേഘെ വിശുദ്ധരെ ചേര്‍ത്തിടുവാനായ്
മണവാളന് വെളിപ്പെടുമേ
സങ്കേതമായവന് കോട്ടയായവന്‍
നിന്നില്‍ മാത്രം ചാരിടുന്നു ഞാന്‍
1
ദൂതര്‍ കാഹളങ്ങള്‍ മീട്ടിടും നേരം
പ്രിയനൊത്ത് ഞാനും ചേരുമേ
ഹല്ലേലുയ്യാ ഗീതം ആനന്ദത്തോടെ
പ്രിയനൊത്ത് ഞാനും പാടുമേ (2)
2
കര്ത്തന് വചനങ്ങള്‍ നിറവേറുന്നേ - എന്‍
ഹൃത്തടങ്ങള്‍ ആനന്ദിക്കുന്നേ
കഷ്ടതകള്‍ നിറഞ്ഞ ഈ ഭൂമിയില്‍ നിന്നും
സ്വര്‍ഗ്ഗരാജ്യേ ചേര്‍ന്നിടുമേ ഞാന്‍ (ദൂതര്‍..)
3
പാപഭാരം കര്ത്തന് ക്രൂശിലേറ്റതാല്
ഭാഗ്യവാനായ് എന്നും വസിപ്പാന്‍
നവസന്തോഷം എന്‍ ഉള്ളില്‍ തന്നതാല്‍
പുതുഗീതം പാടിടുമേ ഞാന്‍ (ദൂതര്‍..)