• waytochurch.com logo
Song # 20170

valiyarikil pathikanay kattunil kkum nathan വഴിയരികില് പഥികനായ് കാത്തുനില്ക്കും നാഥന്



വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍
വഴിതെറ്റിയാല്‍ സ്നേഹമോടെ തേടിയെത്തും നാഥന്‍ (2)
അകലെ നിന്നും കാണുന്നേരമോടിയെത്തും ചാരെ
സ്നേഹമോടെ ചേര്‍ത്തുനിര്‍ത്തി ഉമ്മ വെക്കും നാഥന്‍ (2‌) (വഴിയരികില്‍..)
1
പാപങ്ങള്‍ ചെയ്തു ചെയ്തു ഭാരമേറുമ്പോള്‍
രോഗത്താല്‍ നിന്‍ മനസ്സില്‍ ക്ലേശമേറുമ്പോള്‍ (2)
ഓര്‍ക്കുക നീ ഓര്‍ക്കുക നീ
രക്ഷകനാം യേശു നിന്‍റെ കൂടെയുണ്ടെന്ന്
സ്നേഹമുള്ള ദൈവമെന്നും കൂടെയുണ്ടെന്ന് (വഴിയരികില്‍..)
2
അന്ധന്മാരന്നവന്‍റെ കാരുണ്യം തേടി
ബധിരന്മാര്‍ക്കന്നവനാല്‍ കേള്‍വിയുമായി (2)
ഓര്‍ക്കുക നീ ഓര്‍ക്കുക നീ
പാപികളെ തേടി വന്ന നാഥനുണ്ടെന്ന്
ക്രൂശിതനായി മരിച്ചുയര്‍ത്ത യേശുവുണ്ടെന്ന് (വഴിയരികില്‍..)


  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com