vali natattunnea enne vali natattunnea വഴി നടത്തുന്നോൻ എന്നെ വഴി നടത്തുന്നോൻ
വഴി നടത്തുന്നോൻ എന്നെ വഴി നടത്തുന്നോൻ
എന്റെ ഈ മരുവാസത്തിലോരോ ദിവസവും വഴി നടത്തുന്നോൻ (2) (എന്നെ..)
1
രോഗ മരണങ്ങള് ഓളങ്ങളായെന്റെ നേരെ ഉയരുമ്പോള്‍ (2)
എന്റെ വിശ്വാസ കപ്പല്‍ താളടിയാകാതെ എന്നെ നടത്തുന്നോന്‍ (2) (വഴി..)
2
ശത്രുവിന് ശക്തികള്‍ ഓരോ ദിവസവും ഏറി ഉയരുമ്പോള്‍ (2)
എന്റെ ശത്രുക്കള്‍ മുന്‍പാകെ ഓരോ ദിവസവും മേശ ഒരുക്കുന്നോന്‍ (2) (വഴി..)
3
സാറാഫുകളവരോരോ ദിവസവും പാടി പുകഴ്ത്തുന്നു (2)
അതില്‍ ഉന്നതമായ സ്ഥാനങ്ങളിന്മേല്‍ എന്നെ നടത്തുന്നോന്‍ (2) (വഴി..)
4
ബാലസിംഹങ്ങളും ഇര കിട്ടാതെ വിശന്നിരിക്കുമ്പോൾ (2)
എനിക്കന്നന്നു വേണ്ടുന്നതൊക്കെയും നൽകി വഴി നടത്തുന്നോൻ (2) (വഴി..)
5
നീതിമാൻ സന്തതി അപ്പമിരപ്പതു കാണുവാൻ സാധ്യമല്ല (2)
ദൈവം കേരിത്തു തോട്ടിലും സാരഫ്ത നാട്ടിലും പോറ്റിപ്പുലർത്തുന്നോൻ (2) (വഴി..)
6
ജീവന്റെ അപ്പമായ് അർപ്പണം ചെയ്തോൻ ജീവിച്ചിരിക്കുന്നതാൽ (2)
ഞാനും ജീവന്റെ പാതയിൽ ജീവന്റെ നാഥനാൽ ജീവിച്ചു മുന്നേറും (2) (എന്നെ..)