• waytochurch.com logo
Song # 20173

varrippeakatta s neham yesuvin ret വറ്റിപ്പോകാത്ത സ്നേഹം യേശുവിന്റേത്


വറ്റിപ്പോകാത്ത സ്‌നേഹം യേശുവിന്‍റേത്
നീങ്ങാത്ത സാന്നിദ്ധ്യം യേശുവിന്‍റേത്
നിരാശ തന്‍ നീര്‍ച്ചുഴിയിലും
നിരാലംബരായ് പോയിടിലും (2)
മാറാത്തവന്‍ യേശു മാത്രം
നിന്നരികിലുണ്ട് ! (വറ്റിപ്പോകാത്ത..)
1

തകര്‍ന്നതാം ഹൃദയത്തെ തള്ളുകില്ല
ഹൃദയംഗമായ് അനുതപിച്ചാല്‍ (2)
പകര്‍ന്നു തരും തന്‍ ആശ്വാസമേ
പുലര്‍ത്തുന്നെന്നും നിന്നെ (വറ്റിപ്പോകാത്ത..)
2

ക്രൂശതില്‍ ചിന്തിയ നിണമതിനാല്‍
ഘോരമാമെന്‍ പാപം കഴുകി (2)
രോഗങ്ങളെ തന്‍ അടിപ്പിണരാല്‍
നീക്കിയ അത്ഭുതം കാണും (വറ്റിപ്പോകാത്ത..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com