vannalum varam tannalum വന്നാലും വരം തന്നാലും പേയെ വെന്നീടാന്‍ കൂടെ നിന്നാലും യേശു
വന്നാലും വരം തന്നാലും പേയെ വെന്നീടാന്‍ കൂടെ നിന്നാലും - യേശു
വന്നിടും ഞാന്‍ വേഗമെന്നുരചെയ്തോനേ
മന്നിടത്തിലെനിക്കു വേറില്ലാരും തുണയ്ക്കു (വന്നാലും..)
1
തേനേ മേരി മകനേ തെടിയെന്നെ രക്ഷിപ്പാന്‍
വാനലോകം വെടിഞ്ഞോ മാനവനായ് ചമഞ്ഞോ
കാനനത്തിലലയും മാനായ മാ പാപി
വാനകം ചേരുവാനായ് ഹീനനായ്ത്തീര്ന്നവനേ (വന്നാലും..)
2
നാനാദിശകളിലും സേനപോല്‍ വളഞ്ഞെന്നെ
ദീനനാക്കുവാനതി വീരന് സാത്താന് വരവേ
മാനസേവാണെന്നെ മാനമതായ് കാക്കും
സേനാനി വീരാ വിജയസംദായകാ (വന്നാലും..)
3
കോഴി തന് കുഞ്ഞുങ്ങളെ കൂട്ടിയണയ്ക്കുമ്പോലെ
ആഴിയില്‍ പതിച്ചു നശിക്കാതിരിപ്പാനെന്നെ
അന്തികേ ചേര്‍ത്തു പാപബന്ധനം പോക്കിയെന്നില്
ചിന്തിയ കാരുണ്യം നിരന്തരം വാഴ്ത്തീടും ഞാന്‍ (വന്നാലും..)
4
കാണാതെ പോയജത്തെ താനേയലഞ്ഞു തേടി
കണ്ടുപിടിച്ചതിനെക്കൊണ്ടു തൊഴുത്തിലാക്കാന്‍
കരുത്തുടയ തിരുക്കരത്തിലേന്തി മന-
ക്കനിവുടനേ പിതൃ മടിയിലണച്ചവനേ (വന്നാലും..)
5
സ്വര്പ്പുരത്തിലെനിക്കൊരുക്കിയ പാര്‍പ്പിടത്തില്‍
സ്വര്പ്പിതാവോടൊന്നിച്ചങ്ങാര്പ്പോടിരുന്നിടും ഞാന്‍
ജീവ മുടി ചൂടി ദേവസ്തുതി പാടി
സേവ ചെയ്യും പരമ പാദം തേടി മുദിതം (വന്നാലും..)