leake nanen ottam tikaccu ലോകെ ഞാനെന്‍ ഓട്ടം തികച്ചു സ്വര്‍ഗ്ഗ ഗേഹേ വിരുതിനായി പറന്നീടും ഞാന്‍ മരുര
1
ലോകെ ഞാനെന്‍ ഓട്ടം തികച്ചു
സ്വര്‍ഗ്ഗ ഗേഹേ വിരുതിനായി
പറന്നീടും ഞാന്‍ മരുരൂപമായ്
പരനേശു രാജന് സന്നിധൌ
ദൂതസംഘമാകവേ എന്നെ എതിരേല്ക്കുവാന്
സദാ സന്നദ്ധരായ് നിന്നീടുന്നേ
ശുഭ്രവസ്ത്രധാരിയായ് എന്റെ പ്രിയന്റെ മുമ്പില്‍
ഹല്ലേലുയ്യാ! പാടീടും ഞാന്‍
2
ഏറെ നാളായ് കാണ്മാന് ആശയായ്
കാത്തിരുന്ന എന്റെ പ്രിയനെ
തേജസ്സോടെ ഞാന്‍ കാണുന്ന നേരം
തിരു മാര്‍വ്വോടണഞ്ഞീടുമേ (ദൂത..)
3
നാഥന് പേര്‍ക്കായ് സേവ ചെയ്തതാല്‍
താതന് എന്നെ മാനിക്കുവാനായ്
തരുമോരോരോ ബഹുമാനങ്ങള്‍
വിളങ്ങീടും കിരീടങ്ങളായ് (ദൂത..)
4
കൈകളാല്‍ തീര്‍ക്കപ്പെടാത്തതാം
പുതുശാലേം നഗരമതില്‍
സദാകാലം ഞാന്‍ മണവാട്ടിയായ്
പരനോടു കൂടെ വാഴുമേ (ദൂത..)
5
നീതിമാന്മാരായ സിദ്ധന്മാര്
ജീവനും വെറുത്ത വീരന്മാര്
വീണകളേന്തി ഗാനം പാടുമ്പോള്‍
ഞാനും ചേര്‍ന്നു പാടിടുമേ (ദൂത..)