• waytochurch.com logo
Song # 20188

ravum pakalum gitannal pati രാവും പകലും ഗീതങ്ങള് പാടി


രാവും പകലും ഗീതങ്ങള്‍ പാടി
പവിത്ര ജീവിത ശോഭയെ നേടി
ശൂലേമിയെപ്പോല്‍ കാത്തിരിക്ക നീ
കാന്തന്‍ വരുമേ ഉണരൂ സീയോനേ (2)
1

വീടും വയലും തോട്ടവുമെല്ലാം
നേടുവാനുള്ള സമയമിതല്ലാ (2)
കാടും മലയും ആവലോടോടി
നേടുക നീ ആത്മാക്കളെയും (2) (രാവും..)
2
കാലമേറെ ചെല്ലുവതില്ല
നാളെയെന്നത് നിനക്കുള്ളതല്ല (2)
കാലത്തികവില്‍ കാന്തന്‍ വന്നീടും
കാത്തിരിക്ക നീ ശൂലേമിയാളേ (2) (രാവും..)
3
ഭരണ-കൂടങ്ങള്‍ തകരുവതെന്ത്‌?
അരചവാഴ്ചയും നീങ്ങുവതെന്ത്‌? (രാവും..)
ഭരണമേശു താന്‍ ഏറ്റിടുവാനായ്‌
ത്വരിതമായതിന്‍ വഴിയൊരുക്കല്ലോ (2) (രാവും..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com