rajaraja daivajatan yesu maha rajan tan രാജരാജ ദൈവജാതന്‍ യേശു മഹാ രാജന് താന്‍
രാജരാജ ദൈവജാതന്‍ യേശു മഹാ രാജന് താന്‍
നീച നീച മാനുഷരില്‍-ജാതനായ് ഭവിച്ചിന്നാള്‍
1
രാജനാം ദാവീദു വംശ-ജാതയായ കന്യകയില്‍
ദാസവേഷമോടു വന്നു-ജാതി പാലനം ചെയ്വാന്
2
ഭീതി മാനുഷര്ക്കകന്നു-മോദ പൂര്‍ത്തിയാകുവാന്‍
നീതിമാന് മശിഹാ വന്നു-മേദിനിയില്‍ ബെത്ലഹേ
3
കാനനത്തിലാടുമേച്ച-ജ്ഞാനമറ്റിടയരോടു
വാനസേന കൂടിവന്നു-ഗാനമൊത്തു പാടുവാന്‍
4
താരകതന്‍ ശോഭ കണ്ടു-ദൂരദേശ രാജരും
മൂരു പൊന്നു കുന്തുരുക്കം-കാഴ്ച വച്ചു കാണുവാന്‍
5
നാരിയില്‍ പിറന്ന ദേവന്-ഏറെ വേദന സഹിച്ചു
പാരിതില്‍ മരിച്ചു- പിമ്പു-യിര്ത്ത വിസ്മയം വരം- (രാജ..)