• waytochurch.com logo
Song # 20202

yesuve tirunamam etra madhuram യേശുവേ തിരുനാമം എത്ര മധുരം


യേശുവേ തിരുനാമം എത്ര മധുരം
ഭൂമിയിലഗതിക്കെന്‍-യേശുവേ
1

ആശ്വാസം യേശു ഭവാന്‍-ആരോഗ്യം രോഗിക്കുള്ളില്‍
വിശ്വേ ബന്ധു നെയെന്യേ-വേറാരും ഇല്ലേ സ്വാമി (യേശു..)
2
ഖേദം ഒഴിക്കും ഭവാന്‍-ഭീതി അകറ്റും ഭവാന്‍
താതന്‍ മാതാവും ഭവാന്‍-നിത്യം അടിമയ്ക്കല്ലോ (യേശു..)
3
മന്നാ! മന്നായും ഭവാന്‍-എന്നാചാര്യന്‍ രാജന്‍ നീ
എന്നും സഖി ജീവന്‍ നീ-എന്‍ ഭാഗ്യവും നീയല്ലോ (യേശു..)
4
സങ്കേതമേ മലയേ-എന്‍ ഖേടയം വഴി നീ
എന്‍ കര്‍ത്താവേ ഭര്‍ത്താവേ-എന്‍ ജീവനും ഇടയന്‍ (യേശു..)
5
നിക്ഷേപം ലക്ഷ്യം ഭവാന്‍-രക്ഷാസ്ഥലം ശിരസ്സേ
രക്ഷാകരന്‍ ഗുരുവേ-സാക്ഷി മദ്ധ്യസ്ഥനും നീ (യേശു..)
6
എന്നില്‍ നിന്നെ സ്തുതിപ്പാന്‍-ഒന്നും ത്രാണിയിങ്ങില്ലേ
നിന്നെ വന്നു കണ്ടെന്നും നന്നേ പാടും അടിയന്‍ (യേശു..)
7
അത്തല്‍ കൂടാതെ കര്‍ത്താ-ചെര്‍ത്തീടേണം അങ്ങെന്നെ
മൃത്യു പിരിക്കുവോളം-കാത്തീടണമേ പ്രിയന്‍ (യേശു..)
8
നിത്യം അഗതി തിരു-സ്തോത്രം സ്വര്‍ഗ്ഗേ ധ്വനിപ്പാന്‍
സത്യം വിടാതെ ഓടി-എത്തും തിരു കൃപയാല്‍ (യേശു..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com