• waytochurch.com logo
Song # 20203

yesuve karunasana maha യേശുവേ കരുണാസനാ മഹാ


യേശുവേ കരുണാസനാ മഹാ-
ദോഷി ഞാനയ്യോ
കൃപ തോന്നണമയ്യോ
1

നീചനാമെന്‍ ദുരിതങ്ങളെ-നോക്കണമിതാ
കൂടെ പാര്‍ക്കണം സദാ
2
ലോകം ജഡം പിശാചു വളരെ-കേടു ചെയ്യുന്നു
കൃപ തേടുന്നേന്‍ ഇന്നു
3
കഠിന പാപച്ചുമടു നീക്കും- കരുണയുള്ളവാ
കൃപ തരണം നല്ലവാ
4
ദുഷ്ടശീലമെന്നില്‍ നിന്നു-വിട്ടകറ്റണം
പുതുസൃഷ്ടിയാക്കണം.
5
പരിശുദ്ധാത്മാവായ ദൈവം-വന്നു പാര്‍ക്കണം
എന്നെ, എന്നും-കാക്കണം
6
മരണം വരെയും കരുണയോടെ കാത്തരുളണം
കൃപ തന്നു പോറ്റണം
7
നിന്‍റെ രാജ്യം തന്നിലെന്നെ-ഓര്‍ത്തു കൊള്ളണം
എന്നും ചേര്‍ത്തുകൊള്ളണം (യേശുവേ..)

Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com