• waytochurch.com logo
Song # 20204

യേശുവേ ഒരു വാക്കു മതി

yesuve oru vakku mati en jivitam marituvan


യേശുവേ ഒരു വാക്കു മതി
എന്‍ ജീവിതം മാറിടുവാന്‍
നിന്‍റെ സന്നിധിയില്‍ ഇപ്പോള്‍ ഞാന്‍
നിന്‍റെ മൊഴികള്‍ക്കായ്‌ വാഞ്ചിക്കുന്നു (2)


യേശുവേ എന്‍ പ്രിയനേ
നിന്‍റെ മൃദുസ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോള്‍
നിന്‍റെ ഒരു വാക്കു മതിയെനിക്ക് (2)
1

മരിച്ചവരെ ഉയര്‍പ്പിച്ചതാം
രോഗികളെ വിടുവിച്ചതാം
കൊടുങ്കാറ്റിനെ അടക്കിയതാം
നിന്‍റെ ഒരു വാക്കു മതിയെനിക്ക് (2) (യേശുവേ എന്‍..)
2

എന്‍റെ അവസ്ഥകള്‍ മാറിടുവാന്‍
എന്‍ രൂപാന്തരം വരുവാന്‍
ഞാനേറെ ഫലം നല്‍കാന്‍
നിന്‍റെ ഒരു വാക്കു മതിയെനിക്ക് (2) (യേശുവേ എന്‍..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com