yesuvil en tealane kante യേശുവില് എന് തോഴനെ കണ്ടേ
യേശുവില്‍ എന് തോഴനെ കണ്ടേ
എനിക്കെല്ലാമായവനെ
പതിനായിരങ്ങളില്‍ ഏറ്റം സുന്ദരനെ
ശരോനിന്‍ പനിനീര്‍ പുഷ്പം
അവനെ ഞാന്‍ കണ്ടെത്തിയേ
പതിനായിരങ്ങളില്‍ ഏറ്റം സുന്ദരനെ
തുമ്പം ദു:ഖങ്ങളതില്‍ ആശ്വാസം നല്കുന്നോന്‍
എന്‍ ഭാരമെല്ലാം ചുമക്കാമേന്നേറ്റവന്‍
ശരോനിന്‍ പനിനീര്‍ പുഷ്പം
അവനെ ഞാന്‍ കണ്ടെത്തിയേ
പതിനായിരങ്ങളില്‍ ഏറ്റം സുന്ദരനെ
ലോകരെല്ലാം കൈ വെടിഞ്ഞാലും
ശോധനകള്‍ ഏറിയാലും
യേശു രക്ഷകനെന്‍ താങ്ങും തണലുമാം
അവനെന്നെ മറക്കുകില്ല, മൃത്യുവിലും കൈവിടില്ല
അവനിഷ്ടം ഞാന്‍ ചെയ്തെന്നും ജീവിക്കും (തുമ്പം..)
മഹിമയിന്‍ കിരീടം ചൂടി
അവന്‍ മുഖം ഞാന്‍ ദര്‍ശിച്ചിടും
അന്ന് ജീവന്‍റെ നദി കവിഞ്ഞൊഴുകിടുമെ (ശാരോനിന്‍..)