• waytochurch.com logo
Song # 20216

yesuvin namamallate bhuvil nallearu namamuntea യേശുവിന് നാമമല്ലാതെ ഭൂവില്



യേശുവിന്‍ നാമമല്ലാതെ ഭൂവില്‍
നല്ലൊരു നാമമുണ്ടോ? (2)
ശക്തിയാകുന്ന രക്ഷയേകുന്ന
സത്യമായൊരു നാമം നാമം നാമം (യേശുവിന്‍..)
1

സര്‍വ്വസൃഷ്ടികളുമാര്‍ത്തു പാടുന്ന നാമം
സര്‍വ്വശക്തനാം യേശു നാഥന്‍റെ നാമം (2)
സര്‍വ്വപാപവും പോക്കിടുന്നൊരു
രക്ഷിതാവിന്‍റെ നാമം
സര്‍വ്വവും നമ്മിലേകിടുന്നൊരു
സ്വര്‍ഗ്ഗതാതന്‍റെ നാമം (യേശുവിന്‍..)
2
നിത്യമാം ജീവനേകിടും പുണ്യനാമം
സത്യമാം വചനമായിടും ഏകനാമം (2)
നിത്യകാലവും ഭക്തരില്‍ ദിവ്യ-
ശക്തിയേകുന്ന നാമം
നിത്യതേ തന്‍റെ മക്കളെ
ചേര്‍ത്തിടുന്നൊരു നാമം (യേശുവിന്‍..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com