yesupara ennum nal samadhanam യേശുപരാ എങ്ങും നല് സമാധാനം
യേശുപരാ എങ്ങും നല് സമാധാനം
ഇക്കാലം അരുള്‍ക പരാ
1
നാശമുള്ള പാരില്‍ നന്മ നിറച്ചീടാന്‍
ആശിച്ചു വന്ന നാഥാ-പാപ
നാശക ദൈവ ജാതാ- യേശു..
2
പാരില്‍ സമാധാനം-പക്ഷമാം നല്ദാനം
പൂരിപ്പാന്‍ വന്ന ദേവാ രക്ഷ
പാരില്‍ പകര്‍ന്ന ദേവാ- യേശു..
3
ചോരയൊന്നില് നിന്നും-തോന്നിയവര്‍ തമ്മില്‍
ഏറെ ശല്യം ചെയ്യുന്നു-ക്രൂര-
പ്പോരില്‍ പലര് ചാകുന്നു- യേശു..
4
സാരമറ്റതായ-സംഗതിയാല്‍ തുള്ളി
ഏറെപ്പേര്‍ ചാകുന്നയ്യോ-പേയും
ഏറെ ജയിക്കുന്നയ്യോ- യേശു..
5
വൃദ്ധര്‍ ക്ഷീണര്‍ ഏറെ-മക്കള്‍ ഭാര്യമാരും
അത്തല്‍ പെടുന്നതാലെ-ദാരി-
ദ്ര്യത്തില്‍ പെടുന്നിക്കാലം- യേശു..
6
ഏതും യത്നമെന്യേ-ഏറെപ്പേര്‍ ചാകുന്നേ
പാതാളത്തില്‍ ചേരുന്നേ-അതാല്‍
വേതാളം ഞെളിയുന്നേ- യേശു..
7
യുദ്ധം ശണ്ഠ നീക്കി-യോഗ്യ സമാധാനം
അത്യാവശ്യം തന്നീടാന്‍-എങ്ങും
സത്യാനുഗ്രഹം കൂടാന്‍- യേശു..