yesu kristu uyir ttu jivikkunnu യേശു ക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു
യേശു ക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു
പരലോകത്തില്‍ ജീവിക്കുന്നു
ഇഹ ലോകത്തില്‍ താനിനി വേഗം വരും
രാജ രാജനായ് വാണിടുവാന്‍
ഹാ ഹല്ലേലുയ്യ ജയം ഹല്ലേലുയ്യ
യേശു കര്‍ത്താവ് ജീവിക്കുന്നു
1
കൊല്ലുന്ന മരണത്തിന് ഘോരതര
വിഷപ്പല്ല് തകര്‍ത്താകയാല്‍
ഇനി തെല്ലും ഭയമെന്യേ മൃത്യുവിനെ
നമ്മള് വെല്ലുവിളിക്കുകയായ് (ഹാ ഹല്ലേലുയ്യ..)
2
എന്നേശു ജീവിക്കുന്നായതിനാല്‍
ഞാനുമെന്നേയ്ക്കും ജീവിക്കയാം
ഇനി തന്നെ പിരിഞ്ഞൊരു ജീവിതമില്ലെനി-
ക്കെല്ലാം എന്നേശുവത്രേ (ഹാ ഹല്ലേലുയ്യ..)
3
മന്നിലല്ലെന്‍ നിത്യ വാസമെന്നേശുവിന്
മുന്നില്‍ മഹത്വത്തിലാം
ഇനി വിണ്ണില്‍ ആ വീട്ടില്‍ ചെന്നെത്തുന്ന നാളുകള്‍
എണ്ണി ഞാന്‍ പാര്‍ത്തിടുന്നു (ഹാ ഹല്ലേലുയ്യ..)