• waytochurch.com logo
Song # 20240

yerusalemile van malamel യേരുശലേമിലെ വന്മലമേല് ഓരുകിലെന്നെ ആരേറ്റി


യേരുശലേമിലെ വന്‍മലമേല്‍ ഓരുകിലെന്നെ ആരേറ്റി
വരവാഹനനനായ്‌ പുരി പൂകും പരസുതനെ ഞാന്‍ കാണുന്നു


ഓശാനാ ഓശാനാ ദാവീദാത്മജനോശാനാ (2)
1

നിബിയന്മാരുടെ തിരുനിവഹം നടകൊള്ളുന്നു പുരോഭൂവില്‍
ശ്ലീഹന്മാരുടെ ദിവ്യഗണം പിന്നണി ചേര്‍ന്നു വരുന്നല്ലോ (ഓശാനാ..)
2
സൈത്തിന്‍ കൊമ്പുകളേന്തിയിതാ പിഞ്ചുകിടാങ്ങള്‍ പാടുന്നു
ഭൂസ്വര്‍ഗ്ഗങ്ങളിലോശാനാ ദാവീദാത്മജനോശാനാ (ഓശാനാ..)
3
വന്നോനും വരുവോനുമഹോന്‍ ധന്യന്‍ നിഖിലേശാ സ്തോത്രം (ഓശാനാ..)


From: Palm Sunday Songs

Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com