• waytochurch.com logo
Song # 20244

yaheava en re itayanallea enikkeanninum muttuntakilla യഹോവാ എന്റെ ഇടയനല്ലോ എനിക്കൊന്നിനും മുട്ടുണ്ടാകില്ല


യഹോവാ എന്‍റെ ഇടയനല്ലോ എനിക്കൊന്നിനും മുട്ടുണ്ടാകില്ല
പച്ചയായ പുറങ്ങള്‍ തോറും മെച്ചമായ്‌ പോറ്റുന്നു ഇടയന്‍ (യഹോവാ..)


ഇടയന്‍ {ഇടയന്‍} നല്ല ഇടയന്‍
എനിക്കേറ്റം അടുത്ത ഉടയോന്‍
എന്‍റെ യേശു നല്ല ഇടയന്‍
1
സ്വസ്ഥമായ നദിയരികെ സുഖത്തോടെന്നെ നടത്തിടുന്നു
എന്‍റെ പ്രാണനെ തണുപ്പിക്കുന്നു നീതിപാതയില്‍ നടത്തിടുന്നു (ഇടയന്‍..)
2
കൂരിരുള്‍ താഴ്വരയില്‍ നടന്നാല്‍ ഒരു അനര്‍ത്ഥവും ഭയപ്പെടില്ലാ
എന്നോടു കൂടെ ഇരിക്കും നിന്‍റെ വടിയും കോലും ആശ്വാസമാം (ഇടയന്‍..)
3
ശത്രുക്കള്‍ കാണ്‍കെ വിരുന്നൊരുക്കി അഭിഷേകതൈലം തലയില്‍
ആയുഷ്കാലം പിന്‍ ചെല്ലും കരുണ.. നീണാള്‍ വസിക്കും തന്നാലയത്തില്‍
(ഇടയന്‍..)

Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com