• waytochurch.com logo
Song # 20245

യഹോവയാം ദൈവമെന് ഇടയനത്രേ

yaheavayam daivamen itayanatre ‍



യഹോവയാം ദൈവമെന്‍ ഇടയനത്രേ
ഇഹത്തിലെനിക്കൊരു കുറവുമില്ല
പച്ചിളം പുല്ലിന്‍ മൃദുശയ്യകളില്‍
അവനെന്നെ കിടത്തുന്നു
സ്വച്ഛതയാര്‍ന്നോരുറവിങ്കലേക്ക്
അവനെന്നെ നടത്തുന്നു
പ്രാണനെ തണുപ്പിക്കുന്നു
നീതിപാതയില്‍ നടത്തുന്നു (2)
കൂരിരുള്‍ താഴ്വരയില്‍ കൂടി നടന്നാലും
ഞാനൊരനര്‍ത്ഥവും ഭയപ്പെടില്ല
ഉന്നതനെന്നോടു കൂടെയുണ്ടല്ലോ തന്നിടുന്നാശ്വാസം തന്‍ വടിമേല്‍ (2) (യഹോവയാം..)
1

എനിക്കൊരു വിരുന്നവന്‍ ഒരുക്കിടുന്നു
എന്നുടെ വൈരികളിന്‍ നടുവില്‍ (2)
ശിരസ്സിനെ എന്നും തൃക്കൈകളാല്‍
അഭിഷേകം ചെയ്യുന്നു
എന്നുടെ പാനപാത്രമെന്നെന്നും
നിറഞ്ഞിടുന്നു തന്‍ കരുണയാലെ
നന്മയും കരുണയും എന്നായുസ്സില്‍
പിന്തുടര്‍ന്നീടുന്നു അനുദിനവും (2)
യഹോവ തന്നാലയത്തില്‍
ഞാന്‍ ദീര്‍ഘകാലം വസിക്കും ശുഭമായ് (2) (യഹോവയാം..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com