• waytochurch.com logo
Song # 20248

meahattin re terileri peakarute മോഹത്തിന്റെ തേരിലേറി പോകരുതേമോഹത്തിന്‍റെ തേരിലേറി പോകരുതേ
ലോകത്തിന്‍റെ വീഥിയില്‍ വീഴരുതേ
മോക്ഷത്തിന്‍റെ മാര്‍ഗ്ഗം ഞാന്‍ തുറന്നു തരാം
സ്വര്‍ഗ്ഗത്തിന്‍റെ തോണിയില്‍ തുഴഞ്ഞുനീങ്ങാം


അലയരുതേ ഉലയരുതേ ദിശയറിയാതുഴലരുതേ (മോഹത്തിന്‍റെ..)
1

കാറ്റടിക്കും കടലിളകും ഭയമരുതേ പതറരുതേ
തോണിതന്നമരത്ത് മയങ്ങുന്നവന്‍
യേശുവല്ലേ വിളിച്ചുണര്‍ത്താം
കാറ്റും കടലും അവന്‍ തടുക്കും
യോവിന്‍ തീരെ അവനണക്കും (2)
യോവിന്‍ തീരെ അവനണക്കും (മോഹത്തിന്‍റെ..)
2
തിരയുയരും പടകുലയും അരുതരുതേ കരയരുതേ
ആഴിതന്‍ പരപ്പില്‍ നടക്കുന്നവന്‍
യേശുവല്ലേ നടന്നുവരും
താഴ്ന്നുപോയാലവനുയര്‍ത്തും
തന്‍റെ മാറില്‍ ചേര്‍ത്തണക്കും (2)
തന്‍റെ മാറില്‍ ചേര്‍ത്തണക്കും (മോഹത്തിന്‍റെ..)

Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com