മാലാഖവൃന്ദം പാടിയ രാത്രി
malakhavrndam patiya ratri
മാലാഖവൃന്ദം പാടിയ രാത്രി
പാരാകെ മഞ്ഞില്‍ മുങ്ങിയ രാത്രി (2)
മാനവര്ക്കാനന്ദം ഏകിയ നാഥന്
കാലിത്തൊഴുത്തില്‍ പിറന്ന രാത്രി
രാജാധി രാജനേശു പിറന്ന രാത്രി 
                        1
അത്യുന്നതങ്ങളില്‍ ദൈവമഹത്വം
പാടിപ്പുകഴ്ത്തിയ രാത്രി (2)
ഭൂമിയില്‍ സന്മനസ്സുള്ളോര്‍ക്കു ശാന്തി
അരുളിയ നാഥന് പിറന്ന രാത്രി
ഇന്നു സ്നേഹത്തിന് പൂമഴ പെയ്ത രാത്രി (2) 
                        2
വിണ്ണിലെ താരകള്‍ നാഥനെ നോക്കി
പുഞ്ചിരി തൂകിയ രാത്രി (2)
മണ്ണിലെ മാനവര്ക്കാനന്ദമേകാന്  
രാജാധി രാജന് പിറന്ന രാത്രി 
ഇന്നു സ്വര്‍ഗ്ഗീയമാം ശുഭ രാത്രി (2) (മാലാഖവൃന്ദം..)

 WhatsApp
 WhatsApp Twitter
 Twitter