• waytochurch.com logo
Song # 20254

man nir tteatinay dahiccu kanksikkumpealave മാന് നീര്ത്തോടിനായ് ദാഹിച്ചു കാംക്ഷിക്കുംപോലവേ


മാന്‍ നീര്‍ത്തോടിനായ്‌ ദാഹിച്ചു കാംക്ഷിക്കുംപോലവേ
എന്‍ ആത്മാവിന്‍ ദാഹവും നിനക്കായ് എന്‍ ദൈവമേ

ആശ്രയം നീ ശൈലവും നീ
കോട്ടയും നീ എന്നും കാക്കും
1
ജീവിക്കും ദൈവത്തിനായ്‌ ദാഹിക്കും എന്‍ മനമേ
ദേവാ നിന്‍ സന്നിധിയില്‍ നിന്നിടാന്‍ ആത്മാവു വാഞ്ചിക്കുന്നു.. (ആശ്രയം..)
2
ആത്മാവേ ഉള്ളമതില്‍ ഖേദത്താല്‍ ഞരങ്ങുന്നുവോ
അവന്‍ നിന്‍ രക്ഷയുമേ നിന്നുടെ മുഖപ്രകാശവുമേ.. (ആശ്രയം..)
3
യോര്‍ദ്ദാന്‍ തലങ്ങളിലും ഹെര്‍മ്മോന്‍ മലകളിലും
എല്ലാ ഇടങ്ങളിലും നിന്നെ നിരന്തരം ഓര്‍ത്തീടുമേ.. (ആശ്രയം..)


  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com