• waytochurch.com logo
Song # 20260

മറവിടത്തില് എന്നെ മറയ്ക്കണേ നാഥാ

maravitattil enne maraykkane natha‍


മറവിടത്തില്‍ എന്നെ മറയ്ക്കണേ നാഥാ
മരുവില്‍ മറവിടം നീ മാത്രം
മനുകുലത്തില്‍ എന്നെ മാനവരെല്ലാം
മറന്നപ്പോള്‍ നീ കരുതിയല്ലോ (2)

എന്‍റെ കണ്ണീര്‍ തുടച്ചവനേ
എന്നെ മാര്‍വ്വോടു ചെര്‍ത്തവനേ (2)
നന്ദിയോടെ ഞാന്‍ പാടിടുമേ
മണ്ണില്‍ ഞാനുള്ള നാളുകള്‍ (2) -- (മറവിടത്തില്‍ എന്നെ..)

ഞാന്‍ ഭാരത്താല്‍ വലഞ്ഞപ്പോള്‍
എന്‍റെ ചാരത്തായ്‌ അണഞ്ഞവനെ (2)
രോഗത്തില്‍ എന്നെ താങ്ങിയോനെ
വിടുതല്‍ പകര്‍ന്നവനെ (2) -- (മറവിടത്തില്‍ എന്നെ..)

ആത്മ ശക്തിയയയ്ക്കണമേ
കൃപാദാനങ്ങള്‍ നല്‍കണമേ (2)
പിന്മാരിയെ നീ ഊറ്റണമേ
സഭയെ ഉണര്‍ത്തണമേ (2) -- (മറവിടത്തില്‍ എന്നെ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com