മനസ്സിന്റെ താഴ്വരകള് കണ്ണീരില് നിറയുമ്പോള്
manas sin re talvarakal kanniril nirayumpeal
മനസ്സിന്‍റെ താഴ്വരകള് കണ്ണീരില് നിറയുമ്പോള്‍
ആശ്വാസ വാക്കുകള്‍ തേടിയലയുമ്പോള്‍ (2)
ജീവിത വാതിലുകള്‍ താനേയടയുമ്പോള്‍
ആരോരുമാശ്രയിപ്പാന്‍ ഇല്ലാതെയലയുമ്പോള്‍ (2)
എന്നാളും എന്നേശു മാത്രം മതി
ഏതു രോഗങ്ങള്‍ വന്നാലും ഭാരങ്ങള്‍ വന്നാലും
എന്നാളും എന്നേശു മാത്രം മതി
1
ഓരോരോ ദിനങ്ങളില്‍ ഓരോരോ നേരങ്ങളില്‍
കൂരിരുള്‍ പാതയിലും കൂടെയുണ്ടേശു നാഥന്‍ (2)
ഈ ലോക യാത്രയില്‍ ഞാന്‍ ഏകനായ് തീര്‍ന്നാലും (2)
എന്നാളും എന്നേശു മാത്രം മതി (2)
2
മര്‍ത്യന്‍ തന്നാശ്രയങ്ങള്‍ വ്യര്‍ത്ഥമായ് തീരുന്നേരം
കര്‍ത്തനെന്‍ ചാരെ വന്ന് ആശ്വാസം നല്‍കിടുന്നു (2)
ആര്‍ത്തിരമ്പും തിരകള്‍ എന്‍ മുന്നിലുയര്‍ന്നാലും (2)
എന്നാളും എന്നേശു മാത്രം മതി (2) (മനസ്സിന്‍റെ..)